Sunday, 20 March 2016

തെങ്ങ് 

"ധും" എന്നൊരു ശബ്ദം ഒപ്പം "അമ്മേ" എന്നൊരു നിലവിളിയും. 

വരിവരിയായ് നിന്നവര്‍ വട്ടത്തിലായി
പിന്നെ മിന്നുന്ന പ്രകടനം ......
മൊബൈലുകള്‍ ചിരിചിതറി


വൃത്തകേന്ദ്രത്തില്‍ തലച്ചോറ് ചിതറിയ സര്‍ട്ടിഫിക്കറ്റ്
അടുത്തൊരു തേങ്ങയും.


വട്ടം നിമിഷാര്‍ദ്ധത്തില്‍ നേര്‍വരയായി
വരിയന്മാര്‍ സമാധാനിച്ചു, കോമ്പിറ്റിഷന്‍ "ഒന്ന്" കുറഞ്ഞു. 


തെങ്ങ് ചതിക്കില്ല എന്ന പഴമൊഴിയും ഒപ്പം പഴയതായി.

No comments:

Post a Comment