Monday, 9 May 2016

വൈശാഖ ചിന്ത

നീ ആര് ?എന്ന ചോദ്യത്തിന് നമ്മുടെ അഹങ്കാരം നല്‍കുന്ന ഉത്തരമാണ് നമ്മുടെ പേര്, കുലം, തൊഴില്‍ ഇവയെല്ലാം. “നേതി” “നേതി” എന്ന് നിഷേധിച്ച് അവശേഷിക്കുന്നത് എല്ലാ ചരാചരങ്ങളിലും ഒന്ന് മാത്രം അത് പരമാത്മാവും. നല്ല ഉറക്കത്തി ല്‍ നമ്മള്‍ ആര് എന്ന ചിന്ത നമ്മെ അലട്ടുന്നില്ല അത് കൊണ്ട് തന്നെ സുഖത്തെ അനുഭവിക്കുന്നു ഉണരുമ്പോള്‍ മനസ് ഉണരുകയും അത് ഇന്ദ്രിയങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു പിന്നെ ഇന്ദ്രിയങ്ങ ള്‍ കടിഞ്ഞാണില്ലാത്ത കുതിരയപ്പോലെ മേഞ്ഞു നടക്കുകയും സകല ദുഖ:ങ്ങള്‍ക്കും അത് വഴി വയ്ക്കുകയും ചെയ്യുന്നു. “ശരീരം രഥമേവതു” ശരീരമാകുന്ന രഥം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്നത് ഇന്ദ്രിയങ്ങളാണ്; മനസ്സാകുന്ന കടിഞ്ഞാ ണ്‍ പരമാത്മാവിനെ ഏല്പ്പിക്കണം.

“ഏകോ രസം” നാം അനുഭവിക്കുന്ന എല്ലാ സുഖങ്ങളിലും ഒരേ രസം നമുക്ക് അനുഭവവേദ്യം ആകണം അതാണ് സത്ചിത് ആനന്ദം (സച്ചിദാനന്ദം)
എല്ലാ ശരിരങ്ങളിലേയും പരമാത്മാവ് ഒരുപോലെ തന്നെ തീ കൊണ്ട് പോലും നശിപ്പിക്കാന്‍ പറ്റാത്തത് (“നൈനം ദഹതി പാവക”) ഇങ്ങനെ നമുക്ക് ചുറ്റും ഉള്ളതെല്ലാം നാം തന്നെ എന്ന് അവബോധം ഉണ്ടായാ ല്‍ ഇവിടെ നിത്യശാന്തി മാത്രം “ഏകോഹം” ഒന്ന് മാത്രം അതാണ്  ശാശ്വതം

ഓം ശാന്തി ശാന്തി !!

No comments:

Post a Comment