സ്വം – സായി തൃശ്ശൂ
ര്‍
കാപട്യമില്ലാത്തൊരാത്മ
കഥയ്ക്കായ്
പേനയും കടലാസുമെടു-
ത്താദ്യക്ഷരത്തെ
തന്നെയ്യെന്‍
നെഞ്ചിന്‍
ശവപ്പെട്ടിയിലടക്കി ഭദ്രമായ്.
പകലിനും
രാവിനുമിടയിലെ ദൈര്‍ഘൃമില്ലാ
പാതയില്‍ ;
ദീപസ്തംഭം കണക്കവിടിവിടെ
കാണും സത്യത്തെ
നോക്കി ഞാന്‍ പല്ലിളിച്ചു,
നേരാം നിജത്തെ വര്‍ത്തുളമാക്കിയെ ന്‍
ശിരോഭൂഷണവുമാക്കി !
പഠിതാവിനെക്കാളുമുന്നം
പാഠത്തിനെന്നറിയാതെ ഞാനാ
പാശത്തെ സര്‍പ്പമെന്നു
നിനച്ചു വിവശനായ്.
കാപട്യമെന്നതെന്‍
സ്വാസ്ഥ്യത്തി ന്‍
വിത്തെന്നുറച്ചു
പേനയടച്ചു
കടലാസ്കൊണ്ടൊരു
തോണിയുണ്ടാക്കി,
ഇനിയും വറ്റാത്ത
നന്മതന്‍
നീര്‍ച്ചാലു തേടി യാത്രയായ്
.....
വാര്‍ദ്ധക്യമെത്തുമ്പോള്‍ -----കാര്‍ത്തിക ഹരി
വാര്‍ദ്ധക്യമെന്നൊരു വാതിലി ന്‍ ചാരെ
നമ്മളുമൊരുനാളിലെത്തുമെന്നോര്‍ക്കുക
വാത്സല്യമൊട്ടും കുറയാതെ നമ്മളെ
വാരിപ്പുണര്‍ന്നൊരു കാലമിന്നോര്‍ക്കുക
തെല്ലു വിശപ്പൊന്നുമില്ലാതെ നമ്മളെ
തന്മാറില്‍ ചേര്‍ത്തു കിടത്തിയതോര്‍ക്കുക
ൈകവിര ല്‍ തുമ്പു പിടിചച്ഛന്‍റെ കൂടവെ-
പാഠശാലയില്‍ പോയതൊന്നോര്‍ക്കുക !!
അമ്പലമുറ്റത്തെ ഉത്സവ നാളില്‍
പമ്പരം കണ്ടു കൊതിച്ചിടുമ്പോള്‍
സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുമായ്
എന്‍ ൈകകളി ല്‍ തന്നിടുമെന്‍റെയച്ഛന്‍
തെറ്റുകളോരോന്നു ചെയ്തിടുമ്പോള്‍
നേര്‍വഴി കാട്ടുന്ന ദൈവമവര്‍
കീറിക്കളയും പഴന്തുണി പോലവെ
ദൂരേയ്ക്കെറിയാതെ നമ്മളീ വൃദ്ധരെ ;
വാര്‍ദ്ധക്യമെന്നൊരു വാതിലി ന്‍ ചാരെ
നമ്മളുമൊരു നാളിലെത്തുമെന്നോര്‍ക്കുക
മരണം ശാശ്വതം
ഹരി അയ്യര്‍
ഇലകളോരോന്നായ് കൊഴിയുന്ന
നേരത്തു കൈ കൊട്ടിച്ചിരിക്കുന്നു പച്ചിലകൂട്ടങ്ങള്‍
അറിയുന്നില്ലവരാരും നാളെ
പ്രഭാതത്തില്‍ അവരുമാമണ്ണില്‍ അലിയുമെന്ന്
ജീവിത സായാഹ്നം കണ്ടും
കാണാതെയും കൊഴിയുന്നു
മര്‍ത്യ ജന്‍മങ്ങളെന്നും-
അതു കാണ്‍കെ ഉച്ചത്തില്‍
ചിരിക്കുന്നു ചിലരിതാ പച്ചിലകൂട്ടത്തിന്‍ ചിരികള്‍ പോലെ
ഇന്നേരം എന്നുള്ളില്‍ ഓടിയെത്തുന്നു
ദൈവപുത്രന്‍റെയാ തിരുവചനം
“ഇന്നു ഞാന്‍ നാളെ നീ”
സൗഹൃദം----(ഹരി അയ്യര്‍ )
എന്നുള്ളില്‍ ഇപ്പോഴും ഓടി എത്തുന്നു
നാം ഒന്നിച്ചു രസിച്ചോരാ ബാല്യകാലം
ഓര്‍മ്മയില്‍ ഇന്നും ഞാന്‍ ഓമനിക്കുന്നു
കളി ചിരി നിറഞ്ഞോരി ബാല്യകാലം
പാലമരത്തിന്‍റെ ചോട്ടിലിരുന്നു നാം
കളിച്ചു രസിച്ചൊരു നാളിലെന്നോ....
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
നാം തമ്മില്‍ പിണങ്ങിയതോര്‍മ്മയില്ലേ??
നാം തമ്മില്‍ പിണങ്ങിയിരുന്നൊരാ
നേരത്തെ നൊമ്പരമിന്നും മറക്കവയ്യ
കാലത്തിന്‍ കോലത്താല്‍ വേര്‍പിരിഞ്ഞു
നമ്മള്‍ ഒരോരോ തീരങ്ങള്‍ തേടിപോയി
നിമിഷങ്ങള്‍ പിണങ്ങിയിരുന്നോരാ
നേരത്തെ നൊമ്പരം മറക്കവയ്യാത്ത
നമ്മള്‍ എങ്ങിനെ സഹിക്കുന്നു ,
എങ്ങിനെ മറക്കുന്നു
കാലം സമ്മാനിച്ചൊരി വേര്‍പിരിവ്
അമ്മ മലയാളം
സായി തൃശ്ശൂ ര്‍
ഭാഷയ്ക്കതിരില്ലെന്നുദ്ഘോഷിക്കുന്നതു
നമ്മുടെ നന്മയും
ശീലവുമെന്നിയെ
മധുര മനോജ്ഞമാം
തായ്പ്പാലു പോലുള്ളോരി
മലയാള
ഭാഷയോടെന്തിത്ര
പഥ്യയമെന്നുരചെയ്യൂ
സഖേ
No comments:
Post a Comment