സ്വം – സായി തൃശ്ശൂ
ര്‍
കാപട്യമില്ലാത്തൊരാത്മ
കഥയ്ക്കായ്
പേനയും കടലാസുമെടു-
ത്താദ്യക്ഷരത്തെ
തന്നെയ്യെന്‍
നെഞ്ചിന്‍
ശവപ്പെട്ടിയിലടക്കി ഭദ്രമായ്.
പകലിനും
രാവിനുമിടയിലെ ദൈര്‍ഘൃമില്ലാ
പാതയില്‍ ;
ദീപസ്തംഭം കണക്കവിടിവിടെ
കാണും സത്യത്തെ
നോക്കി ഞാന്‍ പല്ലിളിച്ചു ,
നേരാം നിജത്തെ വര്‍ത്തുളമാക്കിയെ ന്‍
ശിരോഭൂഷണവുമാക്കി !
പഠിതാവിനെക്കാളുമുന്നം
പാഠത്തിനെന്നറിയാതെ ഞാനാ
പാശത്തെ സര്‍പ്പമെന്നു
നിനച്ചു വിവശനായ്.
കാപട്യമെന്നതെ ന്‍
സ്വാസ്ഥ്യത്തി ന്‍
വിത്തെന്നുറച്ചു
പേനയടച്ചു
കടലാസ്കൊണ്ടൊരു
തോണിയുണ്ടാക്കി,
ഇനിയും വറ്റാത്ത
നന്മത ന്‍
നീര്‍ച്ചാലുതേടിയാത്രയായ്
.....
ഞാന്‍ എന്ന ചുരുക്കെഴുത്ത് - പഞ്ചമി
രവി ചെറിയ ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനും അദ്ധ്യാപകനുമാണ്. ഒരു ദിവസം ൈവകുന്നേരം അദ്ദേഹം
സ്ഥാപനത്തിന്‍റെ കണക്ക് പരിശോധിക്കുന്നതിനിടയില്‍ അതിന് ചെറിയ ഒരു
പരസ്യത്തിന്‍റെ കുറവ് ശ്രദ്ധയില്‍പ്പെട്ടു.
ചോദ്യകടലാസ് തയ്യാറാക്കുന്നതിന്‍റെ കൂടെ പേരും മേല്‍വിലാസവും തലക്കെട്ടായി ചേര്‍ത്ത്
ഒരു പരസ്യം ശരിയാക്കി.
കുറച്ച് നാളുകള്‍ക്ക് ശേഷം
ഒരു വിദ്യാര്‍ത്ഥിയുടെ കൈയ്യിലെ ചോദ്യകടലാസ് രവി
കാണാന്‍ ഇടയായി അദ്ദേഹത്തിന്‍റെ
കണ്ണില്‍ രോഷം കത്തിപ്പടര്‍ന്നു ആ വിദ്യാര്‍ത്ഥിയെ
എഴുന്നേല്‍പ്പിച്ച് നിര്‍ത്തി
കണക്കിന് ശകാരിച്ചു കാര്യം എന്തെന്നറിയാതെ കുട്ടി ആകെ
വിഷമിച്ചു മറ്റ് കുട്ടികള്‍ക്കും
കാര്യം പിടികിട്ടിയില്ല. ചോദ്യകടലാസ് ഉയര്‍ത്തി രവി
പറഞ്ഞു “ഈ കുട്ടി ചോദ്യകടലാസിലെ
തലക്കെട്ടാ ചീന്തി കളഞ്ഞു“ . നടത്തിപ്പുകാരന്‍
എന്ന നിലയില്‍ സഹിക്കാന്‍ പറ്റാത്ത തെറ്റ്
കുറച്ച്
നേരം കഴിഞ്ഞ് കലങ്ങിയ കണ്ണുമായി ആ വിദ്യാര്‍ത്ഥി അദ്ധ്യാപകന്‍റെ അടുത്ത്
എത്തി “
സാറെ.... ഞാന്‍... ഞാന്‍ അത് മനഃപ്പൂര്‍വ്വം ചീന്തിയതല്ല , അതിന്‍റെ പകര്‍പ്പെടുത്ത് എന്‍റെ പള്ളിക്കൂടത്തിലെ സഹപാഠികള്‍ക്ക് കൊടുത്തതാ. നമ്മുടെ
ഇവിടെ ധാരാളം കുട്ട്യോള് വരണത് എനിക്കും സന്തോഷോള്ള കാര്യാണ് “ രവി അക്ഷരാര്‍ത്ഥത്തില്‍ പശ്ചാത്താപവിവശനായി
No comments:
Post a Comment