Saturday, 4 October 2014

കന്നി-1190 (ഒക്ടോബര്‍-2014 )




സുനി അലോഷ്യസ്

പ്രണയം......... ഒരു പകല്‍കിനാവ് 

ശരിയല്ലേ....... പ്രണയം ഒരു പകല്‍കിനാവ്‌ പോലെയല്ലേ? എന്‍റെ അനുഭവത്തില്‍ അത് അക്ഷരംപ്രതി ശരിയാണ്. ഒരു പകല്‍കിനാവിന്‍റെ ആയുസേ എന്റെ പ്രണയത്തിനു ഉണ്ടായിരുന്നുള്ളൂ...ഒരുപാട് ആഗ്രഹങ്ങള്‍ ഒന്നുമില്ലാതെ നടന്ന എന്നെ വര്‍ണ്ണങ്ങളുടെ ചിറകിലെറ്റി,സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കി എന്നിട്ട് ഒരുനാള്‍ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാം ഇട്ടെറിഞ്ഞിട്ടു ഞാനൊന്നും അറിഞ്ഞില്ലേ എന്നാ ഭാവത്തില്‍ ഓടി അകന്ന പ്രിയ കാമുകി എനിക്ക് സമ്മാനിച്ച പ്രണയം ഒരു പകല്‍ കിനാവ്‌ തന്നെയല്ലേ?
         ഭാവനകള്‍ തന്നതും നീ.......കവിതകള്‍ എഴുതാന്‍ പ്രേരിപ്പിച്ചതും നീ.............അത് മറ്റാരെക്കാളും കൂടുതല്‍ ആസ്വദിച്ചതും നീ.......... എന്നിട്ട് ഒരുനാള്‍ ഓടി അകന്നതും നീ.....അതിനു നീ കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും ബാലിശം..... ഒരാളെ കവിയാക്കാനും കഥാകാരന്‍ ആകാനും കുടിയനാക്കാനും ഭ്രാന്തന്‍ ആക്കാനും ഈ ഭൂമിയില്‍ നിങ്ങള്‍ക്കു മാത്രമേ കഴിയൂ.......
ആരും ഒരിക്കലും ചിന്തിക്കാറില്ല ഒറ്റപ്പെടുന്ന ആളിന്‍റെ മാനസികാവസ്ഥയെ കുറിച്ച്. ഒരു ചിത്രം വരയ്ക്കുന്നതിനു മുന്‍പ് ഒരു ചിത്രകാരന്‍ ചേര്‍ത്തുവെയ്ക്കുന്ന ചില ചായക്കൂട്ടുകള്‍ ഉണ്ട്, ആരുടെയൊക്കെയോ സാമീപ്യം കൊണ്ട് മാത്രം കിട്ടുന്ന ചില ഭാവനാകൂട്ടുകള്‍. ആരുടെ സാമീപ്യം കൊണ്ടാണോ ആ ചായക്കൂട്ടുകള്‍ ചേര്‍ത്തുവെച്ചത്, അവസാനം അവര്‍തന്നെ അതു തട്ടിതെറിപ്പിച്ചാല്‍ പിന്നെ ആ കലാകാരന്‍റെ ഭാവാനകളില്‍ അവശേഷിക്കുന്നത് ശൂന്യതമാത്രം ആകും.......ഇതുപോലെ എന്നെ ശൂന്യതയിലേക്ക് തള്ളിയിട്ടിട്ടു പോയ പ്രിയ കാമുകീ നീ അറിഞ്ഞില്ല ഒരു കാര്യം...... ചിലര്‍ വളരെ കുറച്ചുപേര്‍.......ഫീനിക്സ് പക്ഷിയെ പോലെയാണ്......ഒന്നുമില്ലായ്മയില്‍ നിന്നും വീണ്ടും സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് വര്‍ണ്ണ ചിറകുകളും പേറി പറന്നുയരാന്‍ കഴിയുന്ന ചിലര്‍...അതിലൊരാളാണ് ഞാന്‍.
           നീ തന്ന വീഴ്ച്ചകളില്‍നിന്നും നീ തന്നെ എന്നെ പഠിപ്പിച്ച കുറെ കാര്യങ്ങള്‍ ഉണ്ട്. ആരെയും അഗാധമായി സ്നേഹിക്കാതിരിക്കുക.. അഥവാ അങ്ങനെയെങ്കില്‍ ഒരുനാള്‍ അയാള്‍ നമ്മളെ വിട്ടുപോയാല്‍ നമുക്ക് പിടിച്ചു നില്‍കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് നമ്മുടെ മനസിനെ നിയന്ത്രിക്കാന്‍ പഠിക്കുക..ഒരു ചിരിയില്‍ ഒരു വഞ്ചനയുടെ നിഴല്‍ എപ്പോഴും പ്രതീക്ഷിക്കുക.കാണുന്ന സ്വപ്നങ്ങള്‍ക്ക് അധികം നിറം നല്‍കാതിരിക്കുക. അതിലുപരിയായി നമ്മളെ മാത്രം സ്നേഹിക്കുന്ന ചിലര്‍ ഇവിടെയുണ്ടെന്നു മനസിലാക്കുക, അവരുടെ ഇഷ്ടങ്ങള്‍ എന്താണെന്ന് അറിയുക, അവരുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ചേര്‍ത്തു നല്‍കുക. അത് മറ്റാരും ആകാതിരിക്കട്ടെ ഭാര്യ അല്ലാതെ. എന്തൊക്കെ ബുദ്ധിമുട്ടുകള്‍ അവര്‍ നമുക്ക് നല്‍കിയാലും നമ്മളുടെ ജീവിതത്തിലെ വര്‍ണ്ണ പക്ഷികള്‍ അവരാണ്, ആ ചിറകുകള്‍ കൂടുതല്‍ വിടര്‍ന്നു ഉയരങ്ങളില്‍ പറക്കുവാന്‍ നമ്മള്‍ അവരെ പ്രോത്സാഹിപ്പിക്കുക. അല്ലാതെ പണ്ടെങ്ങോ കണ്ട മിഥ്യാ സ്വപ്നങ്ങള്‍ക്ക് പിറകേപോയി ജീവിതം മുഴുവന്‍ ഒരു ദുഃഖ കയത്തില്‍ പെട്ട് വട്ടം ചുറ്റാതെ ശരിക്കുള്ള ജീവിതത്തിന്‍റെ നൊമ്പരങ്ങളിലേക്ക് കടന്നു വരൂ........എന്നിട്ട് നമ്മളെ സ്നേഹിക്കുന്നവരെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കൂ. 



സൗഹൃദം----(ഹരി അയ്യര്‍ )


എന്നുള്ളില്‍ ഇപ്പോഴും ഓടി എത്തുന്നു

നാം ഒന്നിച്ചു രസിച്ചോരാ ബാല്യകാലം

ഓര്‍മ്മയില്‍‌‌ ഇന്നും ഞാന്‍ ഓമനിക്കുന്നു 

കളി ചിരി നിറഞ്ഞോരി ബാല്യകാലം

പാലമരത്തിന്‍റെ ചോട്ടിലിരുന്നു നാം

കളിച്ചു രസിച്ചൊരു നാളിലെന്നോ....

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല

നാം തമ്മില്‍ പിണങ്ങിയതോര്‍മ്മയില്ലേ??

നാം തമ്മില്‍ പിണങ്ങിയിരുന്നൊരാ

നേരത്തെ നൊമ്പരമിന്നും മറക്കവയ്യ 

കാലത്തിന്‍ കോലത്താല്‍ വേര്‍പിരിഞ്ഞു 

നമ്മള്‍ ഒരോരോ തീരങ്ങള്‍ തേടിപോയി 

നിമിഷങ്ങള്‍ പിണങ്ങിയിരുന്നോരാ 

നേരത്തെ നൊമ്പരം മറക്കവയ്യാത്ത

നമ്മള്‍ എങ്ങിനെ സഹിക്കുന്നു ,

എങ്ങിനെ മറക്കുന്നു

കാലം സമ്മാനിച്ചൊരി വേര്‍പിരിവ്




അമ്മ മലയാളം
സായി തൃശ്ശൂ ര്‍

ഭാഷയ്ക്കതിരില്ലെന്നുദ്ഘോഷിക്കുന്നതു

നമ്മുടെ നന്മയും ശീലവുമെന്നിയെ

മധുര മനോജ്ഞമാം തായ്പ്പാലു പോലുള്ളോരി

മലയാള ഭാഷയോടെന്തിത്ര


പഥ്യയമെന്നുരചെയ്യൂ സഖേ



No comments:

Post a Comment